അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ ടൂവീലർ വർക് ഷോപ്പിൽ തീപിടുത്തം
അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ ടൂവീലർ ഓട്ടോ മൊബൈൽ വർക് ഷോപ്പിൽ തീപിടുത്തമുണ്ടായി. മാട്ടുക്കട്ട അജയ് ടൂവീലർ വർക് ഷോപ്പിലാണ് അഗ്നിബാധ ഉണ്ടായത്.പണി നടത്തുന്നതിനിടെ ടു വീലറിൽ നിന്നാണ് തീ പടർന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ തീയണച്ചു. എങ്കിലും കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തി നശിച്ചു.



