കാറിൽ പിന്തുടർന്നെത്തി യുവതിയെ അശ്ലീല ചേഷ്ടകൾ കാട്ടി: തൊടുപുഴയിൽ പൊലീസുകാരനെതിരെ കേസ്
റോഡിലൂടെ നടന്നു പോയ യുവതിയെ കാറിൽ പിന്തുടർന്നെത്തി തടയാൻ ശ്രമിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരന്റെ പേരിൽ കേസ്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പെരിങ്ങാശേരി സ്വദേശി മർഫിക്കെതിരെ കരിമണ്ണൂർ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണു സംഭവം.തൊടുപുഴയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോൾ ദുരനുഭവമുണ്ടായെന്നാണു പരാതി. യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറിൽ പിന്തുടർന്നെന്നും പരാതിയിൽ പറയുന്നു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

