ഇടുക്കി പാർലമെൻ്റ് ഇടതുമുന്നണി സ്ഥാനാർത്ഥി ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഏലപ്പാറയിൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു

Apr 9, 2024 - 14:11
 0
ഇടുക്കി പാർലമെൻ്റ് ഇടതുമുന്നണി സ്ഥാനാർത്ഥി ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഏലപ്പാറയിൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു
This is the title of the web page

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം മഹാത്മാ ഗാന്ധിയുടേതാണെന്നും ബി.ജെ.പി ക്ക്  ഗോൾവാക്കറുടെ വിചാരധാരയിൽ പറയുന്ന ആശയങ്ങൾ കൊണ്ട് വരണം, വംശശുദ്ധിക്ക് വേണ്ടിയുള്ള പോരാട്ടം ഇന്ത്യയിൽ നടപ്പാക്കണം എന്നാണ് അവരുടെ അജണ്ട , ആഭ്യന്തര ശത്രുക്കളായ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും, മാർക്സിസിസ്റ്റ്കളെയും ഇല്ലാതാക്കാനാണ് ബി.ജെ. പി ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാളകൂട്ടമാണിതെന്നും,അന്ന് ഗുജറാത്തിൽ നടത്തിയ വംശീയ നരഹത്യ ഇന്ന് മണിപ്പൂരിലും നടക്കുകയാണ് ഈ ക്രൂരതയെപ്പറ്റി ഒരക്ഷരം ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല ,ഇതാവർത്തിക്കാതിരിക്കാൻ ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യം ബി.ജെ.പിയെ തോല്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ബി.ജെ. പി. വിരുദ്ധ വോട്ട് ചിതറാതെ നമ്മുടെ സ്ഥാനാർത്ഥിക്ക് ലഭിക്കാൻ പ്രവർത്തിക്കണം എന്നും,കേരളം ഇന്ത്യയിൽ 70 അവാർഡ് പുതുതായി നേടി കേരളം എല്ലാത്തിനും മുൻപിലാണ് പക്ഷേ പണം തരാതെ കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ന് കേരളത്തിലെ 62 ലക്ഷം ആളുകൾക്ക് പെൻഷൻ വിതരണം ചെയ്യുന്ന ദിനമാണ്.    കേന്ദ്രം പണം നൽകിയാൽ 2500/ രൂപ പെൻഷൻ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.വീട്ടമ്മമാർക്കും പെൻഷൻ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതും പണം ലഭ്യമായാൽ അതും നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിലെ അതി ദരിദ്രർ ഇല്ലാത്ത ഏക സംസ്ഥാനമായി അടുത്ത ഒരു വർഷം കൊണ്ട് കേരളത്തെ മാറ്റുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow