ഇടുക്കി ലോക്സഭ മണ്ഡലം : സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു
7 പേർ മത്സര രംഗത്ത്
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ 7 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം വരണാധികാരിയും ജില്ലാ കളക്ടറുമായ ഷീബ ജോർജ്ജ് അനുവദിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്നലെ (ഏപ്രിൽ എട്ടിന് ) അവസാനിച്ചതോടെയാണ് അന്തിമ പട്ടികയായത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു.
സ്ഥാനാർത്ഥികളുടെ പേര്, പാർട്ടി, ചിഹ്നം ചുവടെ:
1. അഡ്വ. ജോയ്സ് ജോർജ് - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) - ചുറ്റിക അരിവാൾ നക്ഷത്രം
2. അഡ്വ. ഡീൻ കുര്യാക്കോസ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈ
3 .അഡ്വ.റസ്സൽ ജോയ് - ബഹുജൻ സമാജ് പാർട്ടി - ആന
4. സജി ഷാജി -വിടുതലൈ ചിരുത്തൈകൾ കച്ചി - ഓട്ടോറിക്ഷ
5 .അഡ്വ. സംഗീത വിശ്വനാഥൻ- ഭാരത് ധർമജന സേന - കുടം
6 .ജോമോൻ ജോൺ - സ്വതന്ത്രൻ - വജ്രം
7.പി കെ സജീവൻ- സ്വതന്ത്രൻ - ബാറ്ററി ടോർച്ച്