ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഇന്നവസാനിക്കും

Apr 4, 2024 - 09:55
 0
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഇന്നവസാനിക്കും
This is the title of the web page

ലോക്സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന് . ഇതുവരെ സംസ്ഥാനത്ത് 143 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥികളായ കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ഇന്ന് പത്രിക നല്‍കും.  ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫും പത്രിക സമര്‍പ്പിക്കും .

വയനാട്ടില്‍ കെ.സുരേന്ദ്രന്റെ പത്രികാസമര്‍പ്പണത്തില്‍ കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്മൃതി ഇറാനിയും പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥികളായ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും  ഇന്ന് പത്രിക നല്‍കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൈകിട്ട് മൂന്നുമണിക്ക് പത്രിക നല്‍കാനുള്ള സമയം അവസാനിക്കും. സൂക്ഷ്മ പരിശോധന നാളെയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow