പൗരത്വ നിയമ ഭേദഗതിക്കെതിരെ മൂവാറ്റുപുഴയിൽ എൽ ഡി എഫ് നൈറ്റ് മാർച്ച് നാളെ
പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ ഡി എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നൈറ്റ് മാർച്ച് നാളെ ( ചൊവ്വ ) വൈകിട്ട് 7ന് പുളിഞ്ചോട് കവലയിൽ നിന്നും പായിപ്ര കവലയിലേയ്ക്ക് നടക്കും. നൈറ്റ് മാർച്ച് വ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മത-രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കുമെന്ന് എൽ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എൽദോ എബ്രഹാം അറിയിച്ചു.

