കേരളം ചുട്ടുപൊള്ളും, ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ ചൂട് ഉയരും

Mar 26, 2024 - 15:38
 0
കേരളം ചുട്ടുപൊള്ളും, ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ ചൂട് ഉയരും
This is the title of the web page

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് ഇനിയും ഉയരുമെന്നതിനാല്‍ സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൃശൂരിലാണ് നിലവിലെ സാഹചര്യങ്ങള്‍ ഏറെ മോശമായിരിക്കുന്നത്. ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. ഇനി തൃശൂരില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 26 മുതൽ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow