പീരുമേട് പട്ടുമുടിയിൽ കുടിവെള്ള പൈപ്പ്ലൈനുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നാട്ടുകാർ രംഗത്ത്

Mar 25, 2024 - 16:36
 0
പീരുമേട് പട്ടുമുടിയിൽ കുടിവെള്ള പൈപ്പ്ലൈനുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നാട്ടുകാർ രംഗത്ത്
This is the title of the web page

പീരുമേട് പട്ടുമുടിയിലാണ് കുടിവെള്ള പൈപ്പ്ലൈനുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നാട്ടുകാർ രംഗത്തെത്തിയത്. പ്രദേശത്ത് വർഷങ്ങളായി സ്ഥാപിച്ചിരുന്ന കുടിവെള്ള പൈപ്പ് ലൈനുകളിൽ വെള്ളം എത്താതെ കിടക്കുകയായിരുന്നു. ഇതോടെ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണികൾ നടത്തി പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനായി അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത ജോഷിയുടെ നേതൃത്വത്തിൽ ഇവിടെ എത്തുകയും ഇതിനായി അളവ് എടുക്കുകയും ചെയ്തു. ഇതിനിടയിലാണ് കുടിവെള്ള പൈപ്പിലൂടെ എത്തുന്ന ജലം തങ്ങൾക്ക് ലഭിക്കുന്നില്ല എന്നും പൈപ്പ് ലൈനുകളിലെ കേടുപാടുകൾ മൂലം കുടിവെള്ളം പാഴാകുന്നതായും ആരോപിച് പ്രദേശവാസികൾ തർക്കവുമായി രംഗത്തെത്തിയത്.പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടുകൂടി പീരുമേട് പോലീസ് സ്ഥലത്തെത്തുകയും ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് ചർച്ച നടത്തുകയും ചെയ്തു. ഇതിനുശേഷം നിലവിലെ കുടിവെള്ള പൈപ്പ് ലൈനുകൾ കേടുപാടുകൾ തീർത്ത് പ്രദേശത്ത് കാര്യക്ഷമമായി കുടിവെള്ളം എത്തിക്കുന്നതിന് തീരുമാനം ആവുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow