കേരളത്തിലെ സമസ്ത മേഖലകളിലും ജനങ്ങൾ ദുരിതത്തിലാണ് എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ജോസ് പൊട്ടംപ്ലാക്കൽ ; യു ഡി എഫ് സ്ഥാനാർഥി അഡ്വ.ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി നടന്ന രാജകുമാരി മണ്ഡലം കൺവെൻഷൻ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Mar 21, 2024 - 12:29
 0
കേരളത്തിലെ സമസ്ത മേഖലകളിലും ജനങ്ങൾ ദുരിതത്തിലാണ്  എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ജോസ് പൊട്ടംപ്ലാക്കൽ ; യു ഡി എഫ് സ്ഥാനാർഥി അഡ്വ.ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി നടന്ന രാജകുമാരി മണ്ഡലം കൺവെൻഷൻ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം
This is the title of the web page

കേരളത്തിലെ സമസ്ത മേഖലകളിലും ജനങ്ങൾ ദുരിതത്തിലാണ് എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ജോസ് പൊട്ടംപ്ലാക്കൽ.യു ഡി എഫ് സ്ഥാനാർഥി അഡ്വ.ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി നടന്ന രാജകുമാരി മണ്ഡലം കൺവെൻഷൻ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ സമസ്ത മേഖലകളിലും ജനങ്ങൾ ദുരിതത്തിലാണ് പെൻഷൻ കിട്ടുന്നില്ല,ശമ്പളം കിട്ടുന്നില്ല,അങ്ങനെ എല്ലാ മേഖലയിലും ഉള്ള ആളുകൾ അസ്വാസ്ഥരായി കഴിയുന്ന ഒരു സാഹചര്യമാണ് നിലവിൽ നമ്മുടെ നാട്ടിൽ ഉള്ളത് എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ജോസ് പൊട്ടംപ്ലാക്കൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാർഷിക മേഖലയായ രാജകുമാരി രാജാക്കാട് ശാന്തൻപാറ സേനാപതി മേഖലകളിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി യു ഡി എഫ് മണ്ഡലം കൺവെൻഷനുകൾ പുരോഗമിക്കുകയാണ് നിയോജകമണ്ഡലം കൺവെൻഷനു മുന്നോടിയായി മണ്ഡലതല കൺവെൻഷനുകൾ പൂർത്തികരിക്കുക എന്ന ലഷ്യത്തോടെയാണ് പ്രചരണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നത്. ലോക്‌സഭാ സ്ഥാനാർഥി അഡ്വ.ഡീൻ കുര്യക്കോസിൻറെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് യു ഡി എഫ് രാജകുമാരി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചത്. ഇടുക്കി ജില്ലയിലെ ജനങ്ങളുടെ എല്ലാത്തരത്തിലുമുള്ള അധികാര അവകാശങ്ങളെ കവർന്ന് എടുക്കുന്ന തരത്തിലാണ് എൽ ഡി ഫിന്റെ ഓരോ തീരുമാനങ്ങളും നടന്നുകൊണ്ട് ഇരിക്കുന്നത് എന്ന് അഡ്വ ഡീൻ കുര്യാക്കോസ് പറഞ്ഞു. രാജകുമാരി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ നടന്ന മണ്ഡലം കൺവെൻഷനിൽ യു ഡി എഫ് ചെയർമാൻ ജോസ് കണ്ടത്തിൻകര,യു ഡി എഫ് കൺവീനർ റോയി ചാത്തനാട്ട്,കെ പി സി സെക്രട്ടറിമാരായ തോമസ് രാജൻ,എം എൻ ഗോപി,കെ പി സി സി മീഡിയ വക്‌താവ്‌ അഡ്വ.സേനാപതി വേണു,എം ജെ കുര്യൻ,ബെന്നി തുണ്ടത്തിൽ,എം ഡി അർജുനൻ,റ്റി എം ബാബുട്ടി,ഷാജി കൊച്ചുകരോട്ട്,റ്റി എസ് ഹസൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് രാജകുമാരി ടൗണിൽ പൊതുസമ്മേളനവും നടന്നു നിരവധി പ്രവർത്തകർ കൺവെൻഷനിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow