രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എൻ എച്ച് എം ജീവനക്കാർക്ക് 2 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സിഎച്ച്സി ക്ക് മുമ്പിൽ പ്രതിഷേധ സമരം ആരംഭിച്ചു

Mar 15, 2024 - 11:03
 0
രാജാക്കാട് സാമൂഹികാരോഗ്യ
കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എൻ എച്ച് എം ജീവനക്കാർക്ക് 2 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സിഎച്ച്സി ക്ക് മുമ്പിൽ പ്രതിഷേധ സമരം ആരംഭിച്ചു
This is the title of the web page

16 ജീവനക്കാരാണ് രാജാക്കാട് സി.എച്ച്.സിയിൽ നാഷണൽ ഹെൽത്ത് മിഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ 74 ദിവസമായി ശമ്പളം ലഭിക്കാത്തതിനാൽ ദൈനംദിന ചിലവുകൾ പോലും നടത്താൻ മാർഗ്ഗമില്ലെന്നും, തങ്ങളെ ആശ്രയിച്ച് കഴിയുന്ന കുട്ടികളുടെയും മാതാപിതാക്കളുടേയും ചികിത്സ ചിലവ്, കുട്ടികളുടെ വിദ്യാദ്യാസ ചിലവ്,യാത്ര ചിലവ് മറ്റു ജീവിത ചിലവുകൾ എല്ലാം പ്രതിസന്ധിയിലാണെന്നാണ് ഇവർ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജീവനക്കാർക്ക് 60% ശമ്പളം കേന്ദ്ര സർക്കാരും 40 % ശമ്പളം കേരള സർക്കാരുമാണ് നൽകുന്നത്.കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് ലഭിക്കാത്തതിനാലാണ് ശമ്പളം ലഭിക്കാത്തത് എന്നാണ് ഇവർക്ക് ലഭിച്ച വിശദീകരണം.ശമ്പളം ലഭിക്കുന്നത് വരെ പ്രതിഷേധ സമരം തുടരുമെന്ന് സമരസമിതി നേതാക്കളായ കെ.എം ഷിജി,കെ.എസ് സിദ്ദു എന്നിവർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow