സാംസ്കാരികം ഓൺലൈൻ പോർട്ടൽ പുരസ്കാരങ്ങൾ ഇ ജെ ജോസഫ്,ഡോ.അജയപുരം ജ്യോതിഷ് കുമാർ റോയ് പുറമഠം, എന്നിവർക്ക് സമർപ്പിച്ചു

Mar 14, 2024 - 19:03
 0
സാംസ്കാരികം ഓൺലൈൻ പോർട്ടൽ  പുരസ്കാരങ്ങൾ ഇ ജെ ജോസഫ്,ഡോ.അജയപുരം ജ്യോതിഷ് കുമാർ
റോയ് പുറമഠം, എന്നിവർക്ക് സമർപ്പിച്ചു
This is the title of the web page

സാംസ്കാരികം ഓൺലൈൻ പോർട്ടൽ ഏർപ്പെടുത്തിയ പ്രഥമ സാംസ്കാരികം പുരസ്കാര സമർപ്പണവും യാത്രയയപ്പും രാജകുമാരിയിൽ നടന്നു. വ്യത്യസ്ത വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ജില്ലയ്ക്ക് അഭിമാനമായി മാറിയ പ്രശസ്ത ഗാന രചയിതാവ് റോയ് പുറമഠം, ജില്ലയുടെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ കട്ടപ്പന ദർശന ഫിലിം സൊസൈറ്റിയുടെ സാരഥി ഇ ജെ ജോസഫ്, അധ്യാപകനും പ്രഭാഷകനും ഗ്രന്ഥകർത്താവുമായ ഡോ.അജയപുരം ജ്യോതിഷ് കുമാർ എന്നിവർക്കാണ് സാംസ്കാരികം 2024 പുരസ്കാരങ്ങൾ നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രഭാഷകനും എഴുത്തുകാരനുമായ സിഎസ് റെജികുമാർ അധ്യക്ഷത വഹിച്ച യോഗം രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ ഉപഹാര സമർപ്പണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജകുമാരി എൻഎസ്എസ് കോളേജിന്റെ പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. അജയപുരം ജ്യോതിഷ് കുമാറിന് സുഹൃത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

 പ്രമുഖ കഥാകൃത്ത് വി.വി കുമാർ, മാധ്യമപ്രവർത്തകനും നടനുമായ എം സി ബോബൻ, പ്രമുഖ പ്രസാധകനും നടനും എഴുത്തുകാരനുമായ സത്യൻ കോനാട്ട്, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബോസ് പുത്തയത്ത്, ഫാ. ബാബു ചാത്തനാട്ട്, ആന്റണി മുനിയറ, ഡോ.എൻ പ്രവീൺ, ജോർജ് അരിപ്ലാക്കൽ, ജിജോ രാജകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow