യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപെട്ടു;ഭാർഗവി (48) ആണ് മരിച്ചത്
സംഭവശേഷം ഈരാറ്റുപേട്ട സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി
ഈരാറ്റുപേട്ടക്ക് സമീപം തലപ്പലത്ത് യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപെട്ടു. ഭാർഗവി (48) ആണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചുപുരക്കൽ ബിജു മോനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് വർഷമായി ഭാർഗവി ഇയാളുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രി ഇരുവരും ചേർന്ന് മദ്യപിച്ച ശേഷം തർക്കമുണ്ടാവുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് ബിജു, ഭാർഗവിയെ അടിക്കുകയായിരുന്നു. സംഭവശേഷം ഈരാറ്റുപേട്ട സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി.