ചെമ്മണ്ണാര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ബാംഗ്ലൂരിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി
ചെമ്മണ്ണാര്‍ സ്വദേശിയായ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ബാംഗ്ലൂരിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടം നടന്നത്. ബാംഗ്ലൂര്‍ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടില്‍ അറിയിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30 ന് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ നടക്കും.