ബി.ഡി.ജെ.എസിന്റെ സ്ഥാനാർഥികളെ ഇന്ന് കോട്ടയത്തു പ്രഖ്യാപിക്കും; ഇടുക്കിയിൽ മുൻ എം എൽ എ യും വനിതാ നേതാവും പരിഗണനയിൽ

Mar 9, 2024 - 08:16
 0
ബി.ഡി.ജെ.എസിന്റെ സ്ഥാനാർഥികളെ ഇന്ന് കോട്ടയത്തു പ്രഖ്യാപിക്കും; ഇടുക്കിയിൽ മുൻ എം എൽ എ യും വനിതാ നേതാവും പരിഗണനയിൽ
This is the title of the web page

ബി.ഡി.ജെ.എസിന്റെ സ്ഥാനാർഥികളെ ഇന്ന് കോട്ടയത്തു പ്രഖ്യാപിക്കും. ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി എന്നിവയാണു മണ്ഡലങ്ങൾ. കഴിഞ്ഞതവണ മത്സരിച്ച വയനാട്, ആലത്തൂർ മണ്ഡലങ്ങൾ ബി.ജെ.പി.ക്കു നൽകും. പകരം കോട്ടയവും ചാലക്കുടിയും ലഭിച്ചു.കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയായിരിക്കും സ്ഥാനാർഥി. ചാലക്കുടിയിൽ റബ്ബർബോർഡ് വൈസ് ചെയർമാൻ ചാലക്കുടി ഉണ്ണിക്കൃഷ്ണനാണു പ്രഥമപരിഗണന. അഡ്വ. സംഗീതാ വിശ്വനാഥൻ, ഇ.എസ്. ഷീബ എന്നിവരും പരിഗണനയിലുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയിൽ ക്രിസ്ത്യൻവിഭാഗത്തിൽനിന്നുള്ളയാളെ നിർത്താനാണ് ആലോചന. പാർട്ടി അംഗത്വം സ്വീകരിച്ച മുൻ എം.എൽ.എ. മാത്യു സ്റ്റീഫനെയും പരിഗണിക്കുന്നുണ്ട്. സംഘടനയുടെ വൈസ് പ്രസിഡന്റ് കെ. പദ്മകുമാറിനും സാധ്യതയുണ്ട്. ഇടുക്കിയിൽ വനിതയെ പരിഗണിക്കാനും ആലോചനയുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow