ശാന്തൻപാറ പൂപ്പാറയിൽ വൻ തീ പിടുത്തം
എസ്റ്റേറ്റ് പൂപ്പാറ വില്ലേജ് ഓഫിസിനു സമീപത്താണ് തീ പിടുത്തം ഉണ്ടായത് .വില്ലേജ് ഓഫിസിനു സമീപത്ത് ജൽജീവൻ മിഷന്റെ ഭാഗമായി കൂട്ടിയിട്ടിരുന്ന ഹോസുകൾക്കാണ് തീ പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. സമീപത്തേക്ക് തീ പടരാതിരിക്കാൻ പ്രദേശവാസികൾ മുൻകരുതൽ സ്വീകരിച്ചതിനാൽ വലിയ അപകടം ഒഴിവായി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായതാണ് പ്രാഥമിക വിവരം. മൂന്നാർ നെടുങ്കണ്ടം ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.

