മോഷണ കേസിൽ കട്ടപ്പനയിലെ വ്യാപാരി ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ

കട്ടപ്പന, തങ്കമണി സ്റ്റേഷൻ പരിധികളിൽ കുരുമുളക് മോഷണം നടത്തിയിരുന്ന സംഘത്തെയും വ്യാപാരിയെയും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍, കട്ടപ്പന കല്യാണതണ്ട് പയ്യംപളളിയിൽ രഞ്ചിത്ത്‍, കട്ടപ്പന വാഴവര കുഴിയത്ത് ഹരികുമാർ എന്നിവരാണ് മോഷണം സംഘത്തിലുണ്ടായിരുന്നത്. ഈ പ്രതികൾ സ്ഥിരമായി മോഷ്ടിച്ച കുരുമുളക് വിറ്റിരുന്ന കട്ടപ്പനയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ സിംഗിള്‍ മോന്‍ എന്നയാളുടെ കടയിൽ നിന്നും കുരുമുളക് കണ്ടെടുത്തിട്ടുള്ളതാണ്. ഇയാൾ സ്ഥിരമായി മോഷണമുതൽ വാങ്ങി വ്യാപാരം നടത്തിയതിനാൽ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഈ പ്രതികൾ മോഷണം ചെയ്തിരുന്ന മുതലുകൾ സിംഗിൾമോൻ വാങ്ങി കച്ചവടം നടത്തിയിട്ടുണ്ട്. മോഷണം നടത്തിയ പ്രതികൾ ഈ കേസ്സ് കൂടാതെ കൊലപാതകം, അടിപിടി, ഗഞ്ചാവ് കച്ചവടം തുടഹ്ങി നിരവധി കേസ്സുകളിൽ പ്രതിയാണ്.