ഇടുക്കി പൂപ്പാറയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍.
ഒരു വര്‍ഷത്തിലധികമായി പതിനാല് കാരിയായ പെണ്‍കുട്ടിയെ വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയവരാണ് പിടിയിലായത് . നിലവില്‍ പിടിയിലായ പ്രതികള്‍ തമ്മില്‍ ബന്ധമില്ല. എന്നാല്‍ ഇവര്‍ പീഡനത്തിന് ഇരയാക്കിയത് ഒരു പെണ്‍കുട്ടിയെ തന്നെ. വ്യത്യസ്ഥമായ നാലു കേസുകളാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് എടുത്തിരിക്കുന്നത്. പൂപ്പാറ സ്വദേശികളായ രാംകുമാര്‍, വിഗ്നേഷ്, ജയ്സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാലങ്ങളായി നടന്നുവന്നിരുന്ന പീഡനവിവരം പെണ്‍കുട്ടി സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.