പീരുമേട്ടിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
പീരുമേട്ടിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പാമ്പനാർ സ്വദേശിയായ അധ്യാപകനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് കുട്ടി പഠിക്കുന്ന സ്കൂളിൽ വച്ചാണ് സംഭവം. ഉച്ചഭക്ഷണ ഇടവേളക്ക് ശേഷം സ്കൂൾ പരിസരത്ത് വെച്ച് അധ്യാപകൻ കുട്ടിയുടെ ശരീരത്ത് സ്പർശിച്ച് മര്യദലംഘനം നടത്തി എന്നാണ് കേസ്.വൈകിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന ഇവർ സ്കൂൾ ഹെഡ്മാസ്റ്ററെ ബന്ധപ്പെടുകയും പോലീസിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി മൊഴി രേഖപ്പെടുത്തി. ഇന്നലെ രാത്രി തന്നെ അധ്യപകനെ പാമ്പനാറ്റിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.