പീരുമേടിൻ്റെ ടൂറിസം വികസനത്തിന് കുതിപ്പേകി വാഗമണ്ണിൽ നിന്ന് പീരുമേട് വഴി വളഞ്ഞാങ്ങാനത്തേക്ക് റിംങ്ങ് റോഡിന് പദ്ധതി ഒരുങ്ങുന്നു
പീരുമേട് എം എൽ എ വാഴൂർ സോമൻ്റെ ശ്രമഫലമായാണ് ഈ റോഡിന് പദ്ധതി ഒരുങ്ങുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ എം എൽ എ വാഴൂർ സോമൻ ഈ വിഷയം സബ്മിഷനായി ഉന്നയിക്കുകയും ചെയ്തിരുന്നു .വാഗമണ്ണിൽ നിന്നും ആരംഭിച്ച് ബോണാമിയിൽ എത്തി ഇവിടെ നിന്നും മേമലയിൽ എത്തി പള്ളിക്കുന്ന് എം ബി സി കോളേജിന് മുൻവശത്തു കൂടി പീരുമേട് താലൂക്കാശുപത്രി വഴി ടൗണിൽ എത്തും. തുടർന്ന് തോട്ടാപ്പുരവഴി വളഞ്ഞാങ്ങാനത്ത് എത്തും വിധമുള്ള റിംഗ് റോഡാണ് പദ്ധതിയിൽ ഇതിനായുള്ള പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി എം എൽ എ വാഴൂർ സോമൻ അറിയിച്ചു. റോഡ് യാഥാർത്യമായാൽ മേഖലയുടെ വികസനത്തിനും ടൂറിസം വികസനത്തിനും മുതൽ കൂട്ടായി മാറുമെന്നാണ് പ്രതീക്ഷ.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

