ഇടുക്കിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത് വിലയിരുത്തി
കേരളത്തിൽ ബി.ജെ.പി പത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്.മോദി ഗ്യാരന്റി ഇത്തവണ കേരളത്തിൽ പ്രതിഫലിക്കും.കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലേക്കും ബി.ജെ.പിയുടെ വികസിത് ഭാരത് യാത്ര എത്തുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.ഇടുക്കിയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി.



