ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിൽ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന പ്രവർത്തികളുടെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു

Feb 20, 2024 - 19:45
 0
ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിൽ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന പ്രവർത്തികളുടെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു
This is the title of the web page

സംസ്ഥാനത്ത് ഭൂഗർഭ ജലത്തിന്റെ അളവ് കുറയുകയും കടലിലെ ജലനിരപ്പുയരുകയും ചെയ്യുന്നത് ശുദ്ധജല ക്ഷാമം ഉണ്ടാകാൻ ഇടയാക്കുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ചിയാർ പഞ്ചായത്തിൽ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന പ്രവർത്തികളുടെ ഒന്നാംഘട്ടം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കഴിഞ്ഞ 2 വർഷം കൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാൻ കഴിഞ്ഞു. വരുന്ന 2 വർഷത്തിനുള്ളിൽ മുഴുവൻ വീടുകളിലും കുടിവെള്ള എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.കേന്ദ്ര- സംസ്‌ഥാന സർക്കാരുകളും കാഞ്ചിയാർ പഞ്ചായത്തും പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 2025 ഓടു കൂടി കാഞ്ചിയാർ പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. പെരിയാർ നദിയാണ് പദ്ധതിയുടെ സ്രോതസ്സ്. കട്ടപ്പന അയ്യപ്പൻകോവിൽ പദ്ധതിയുടെ ഭാഗമായി ആലടി കുരിശുമലയിൽ നിലവിലുള്ള ശുദ്ധീകരണ പ്ലാൻ്റിൽ നിന്നും കൽത്തൊട്ടി, മേപ്പാറ, ലബ്ബക്കട എന്നിവിടങ്ങളിലെ സ്ഥിതി ചെയുന്ന ജലസംഭരണികളിൽ എത്തിക്കുകയും ഈ സംഭരണികളിൽ നിന്നും വിതരണ ശൃംഖല വഴി വീടുകളിൽ കുടിവെള്ളം എത്തിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടന യോഗത്തിൽകാഞ്ചിയാർ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സാലി ജോളി , കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ്, വാട്ടർ അഥോറിറ്റി മധ്യമേഖ എഞ്ചിനിയർ വി കെ പ്രദീപ് ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow