സമരാഗ്നി പ്രക്ഷോഭ യാത്രക്ക് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മറ്റി ചെറുതോണിയിൽ പ്രകടനം നടത്തി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭ യാത്രക്ക് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മറ്റി ചെറുതോണിയിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസീസ് ദേവസ്യ, സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ മാത്യു, സോയിമോൻ സണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, ബിബിൻ ഈട്ടിക്കൻ , ശാരി ബിനുശങ്കർ , ജില്ലാ സെക്രട്ടറി അഭിൻ ആൽബർട്ട് , ടോണി തേക്കിലക്കാട്ട്, ഫൈസൽ ടി എസ് , ഷാനു ഷാഹുൽ , മുനിർ സി .എം ,മെർബിൻ മാത്യു,റമീസ് കൂരപ്പള്ളി, ആൽബിൻ മണ്ണഞ്ചേരിൽ ,ആനന്ദ് തോമസ് എന്നിവർ നേതൃത്വം നൽകി.