വാഗമൺ ഉണ്ണിച്ചെടിക്കാടിന് സമീപം മീൻമുട്ടി പാലത്തിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു
വാഗമൺ ഉണ്ണിച്ചെടിക്കാടിന് സമീപം മീൻമുട്ടി പാലത്തിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ബീഹാർ പാറ്റ്നാ സ്വദേശി കൃഷ്ണകുമാറിൻ്റെ ഭാര്യ ദീപയാണ് മരിച്ചത്. കൃഷ്ണകുമാറും ഭാര്യയും 9 വയസുള്ള മകനും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത്. കൃഷ്ണകുമാറും മകനും ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് .



