കട്ടപ്പന മുളകരമേട്ടിൽ പാല്‍ കുടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
പാല്‍ കുടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കട്ടപ്പന മുളകരമേട് പുത്തന്‍പുരയില്‍ ആഷിഷ് -നിമ്മി ദമ്പതികളുടെ മകനാണ് മരിച്ചത്. പാല്‍ കഴിക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് നിഗമനം. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്.