ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരുക്ക്
ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരുക്ക്. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. പരപ്പ് ഉപ്പുതറ റൂട്ടിലായിരുന്നു അപകടം . ഉപ്പുതറ 9 ഏക്കർ കോളനി കുളത്തിൻ കാലായിൽ ശ്രീനിവാസൻമകൻ അജിത്ത് (20) നിരപ്പേക്കട പാലാ പറമ്പിൽജെഫിൻ ( 17) എന്നിവർക്കാണ് പരിക്കേറ്റത് . ഇതിൽ അജിത്തിൻ്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ഉപ്പുതറയിൽ നിന്നും പരപ്പിലേക്ക് വരുകയായിരുന്ന ഓട്ടോയും പരപ്പിൽ നിന്നും ഉപ്പുതറക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്കിലിരുന്ന യുവാക്കൾ തെറിച്ച് 50 മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു. ഉപ്പുതാ പോലീസ് എത്തിയ ശേഷം ഒരാളെ പോലീസും മറ്റെ ആളെ സമീപവാസിയുമാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഉപ്പുതറ സി എച്ച്സി യിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയത്.