മൂന്നാർ ടൗണിൽ കാട്ടാനയിറങ്ങി; ഒറ്റക്കൊമ്പുള്ള കാട്ടാന കാർ തകർത്തു, പരക്കം പാഞ്ഞ് വിനോദ സഞ്ചാരികൾ

Feb 13, 2024 - 06:31
 0
മൂന്നാർ ടൗണിൽ കാട്ടാനയിറങ്ങി;
ഒറ്റക്കൊമ്പുള്ള കാട്ടാന  കാർ തകർത്തു,
പരക്കം പാഞ്ഞ് വിനോദ സഞ്ചാരികൾ
This is the title of the web page

ഇടുക്കി മൂന്നാർ ടൗണിൽ കാട്ടാനയിറങ്ങി.ഇന്നലെ രാത്രിയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ് ബി ഐ ശാഖയ്ക്ക് സമീപം എത്തിയത്.നായ കുരയ്ക്കുന്ന ശബ്ദംകേട്ട് സഞ്ചാരികളും ഗൈഡുകളും തിരിഞ്ഞുനോക്കുമ്പോഴാണ് ആനയെ കണ്ടത്. ഇതോടെ എല്ലാവരും ഭയന്നോടി.ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു.മാങ്കുളം മേഖലയിൽ കറങ്ങി നടന്നിരുന്ന രണ്ട് കാട്ടാനകളിലൊന്ന് കഴിഞ്ഞ ദിവസങ്ങളിൽ പഴയ മൂന്നാർ ഭാഗത്ത് എത്തിയിരുന്നു. രാത്രി കാലങ്ങളിൽ ജനവാസമേഖലയിൽ എത്തിയിരുന്ന ആനയെ തൊഴിലാളികൾ കാടുകയറ്റി. ഇതിനിടെയാണ് ഇന്നലെ രാത്രി 8.30 തോടെ ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ മൂന്നാർ ശാഖക്ക് സമീപത്തെ പെട്ടിക്കടയ്ക്ക് പിൻഭാഗത്ത് എത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗൈഡുമാരുമൊത്ത് വിനോദ സഞ്ചാരികൾ ചായ കുടിക്കുന്നതിനിടെ നായ നിർത്താതെ കുരയ്ക്കുന്നത് ശ്രദ്ധയിൽ സഞ്ചാരികളിൽ ഒരാൾ തിരിഞ്ഞുനോക്കുമ്പോഴാണ് കാട്ടാനയെ കണ്ടത്. ഇതോടെ അവിടെ നിന്ന എല്ലാവരും ഭയന്നോടി. ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ ആന തല്ലി തകർത്തു. വനം വകുപ്പിൻ്റ ആർ ആർ റ്റി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാടു കയറ്റിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow