വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന്

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിലുള്ള വ്യാപാര സംരക്ഷണ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ കടകൾ ഇന്ന് അടച്ചിടും. ഏകോപന സമിതിയിൽ അംഗത്വമുള്ള കടകളൊന്നും തുറന്നു പ്രവർത്തിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു.വ്യാപാര മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് ജനുവരി 29-നാണ് കാസർഗോഡു നിന്ന് ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടയും സഞ്ചരിച്ചാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നത്. വൈകിട്ട് നാലിനാണ് പുത്തരിക്കണ്ടം മൈതാനത്ത് സമാപനം. അതേസമയം, ഇന്ന് കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി വ്യക്തമാക്കി.