ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്.അയൽവാസിയായ ശശികുമാറാണ് അപായപ്പെടുത്തിയത്.തേനി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.വെള്ളിയാഴ്ച ആണ് ശശി ഷീലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

