കട്ടപ്പന വെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ 200 കുട്ടികൾക്ക് യോഗ പരിശീലനം നൽകി
കട്ടപ്പന നാഷണൽ ആയുഷ് മിഷന്റെയും കട്ടപ്പന ഗവൺമെൻറ് മോഡൽ ഹോമിയോ ഡിസ്പെൻസറി യുടെയും അഭിമുഖത്തിൽ വെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ 200 കുട്ടികൾക്ക് സൗജന്യ യോഗ പരിശീലനം നൽകി, സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർ ബീന സിബി സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ എസ് നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാദർ തോമസ് മണിയാട്ട്,മെഡിക്കൽ ഓഫീസർ ഡോക്ടർ രഞ്ജുഷ മാത്യു,സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്,നാഷണൽ ആയുഷ്മിഷൻ യോഗ പരിശീലകൻ കെ കെ സുരേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.