ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ കാലിത്തീറ്റ വിതരണ പദ്ധതിയ്ക്ക് തുടക്കം; 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത് ക്ഷീര വികസന വകുപ്പ് വഴി

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 2023 ,24 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന കാലത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബിച്ചൻ തോമസ് അധ്യക്ഷത വഹിച്ച യോഗം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ക്ഷീര കർഷകർക്ക് കൈത്താങ്ങ് ആവുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. BDO മുഹമ്മദ് സബീർ , പദ്ധതി വിശദികരിച്ചു. പരിപാടിക്ക് ആശംസ അറിയിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വക്കച്ചൻ വയലിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മോൾ ജോസ്, സോണി ചൊള്ളാമടം,ഉഷ മോഹനൻ, ജാൻസി ജോൺ എന്നിവർ സംസാരിച്ചു, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരസംഘം പ്രസിഡണ്ടുമാരും, സെക്രട്ടറിമാരും ഉൾപ്പെടെ നിരവധി ആൾളുകൾ പരിപാടിയിൽ പങ്കെടുത്തു.