പൂപ്പാറയിലെ കൈയേറ്റം ഒഴിപ്പിക്കൽ; നാട്ടുകാർ പ്രതിഷേധത്തിൽ

പൂപ്പാറയിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. വ്യാപാര സ്ഥാപനങ്ങൾ അടപ്പിയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വ്യാപാരികൾ. കോടതി അനുവദിച്ച സമയം നൽകണം. പന്നിയാർ പുഴയും റോഡ് പുറംപോക്കും കയ്യേറിയുള്ള 56 കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് നടപടി. വൻ പോലിസ് സന്നഹത്തിന്റെ അകമ്പടിയോടെയാണ് റവന്യൂ സംഘം എത്തിയിരിയ്ക്കുന്നത്. വീടുകൾ ഒഴിയണ്ടെന്നും സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ മാറ്റാൻ സമയം നൽകുമെന്നും സബ് കളക്ടർ അറിയിച്ചിരുന്നു. എന്നാൽ സ്ഥാപനം അടപ്പിക്കാനുള്ള നീക്കമാണ് പ്രതിഷേധം ശക്തമാകാൻ ഇടയാക്കിയത്.