ആരോഗ്യമേഖലയ്ക്ക് 2052.23 കോടി രൂപ, പുതിയ രണ്ട് പദ്ധതികള്‍, കാരുണ്യയുടെ നടത്തിപ്പിനായി 678.54 കോടി

Feb 5, 2024 - 17:53
 0
ആരോഗ്യമേഖലയ്ക്ക് 2052.23 കോടി രൂപ, പുതിയ രണ്ട് പദ്ധതികള്‍, കാരുണ്യയുടെ നടത്തിപ്പിനായി 678.54 കോടി
This is the title of the web page

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ആരോഗ്യമേഖലയില്‍ പുതിയ രണ്ട് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്തി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 6.62 കോടി അനുവദിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ക്കായി 12 രൂപ കോടിയും സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണ പരിപാടികള്‍ക്കായി 11.93 കോടി രൂപയും വകയിരുത്തി. ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ലഹരിവിമുക്ത കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി 10 കോടി രൂപയും കനിവ് പദ്ധതിക്ക് 315 ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിനായി 80 കോടി രൂപയും സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളില്‍ പുതുതായി ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 9.88 കോടിയും വകയിരുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow