ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച: ഉദ്യോഗസ്ഥ വീഴ്ചയുടെ പേരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേർപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തം

Feb 5, 2024 - 12:01
 0
ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച: ഉദ്യോഗസ്ഥ വീഴ്ചയുടെ പേരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേർപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തം
This is the title of the web page

ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച വിനോദ സഞ്ചാരികള്‍ക്കും വിനോദ മേഖലയ്ക്കും ഇരുട്ടടിയായി. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ സുരക്ഷാ ക്രമീകരണത്തില്‍ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയുടെ പേരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേർപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുകയാണ്.ഏഷ്യയ്ക്കുതന്നെ അഭിമാനമായ ഇടുക്കി പദ്ധതിയുടെ ഭാഗമായ ഇടുക്കി, ചെറുതോണി അണക്കെട്ടിലാണ് കഴിഞ്ഞവർഷം സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഓണം, ക്രിസ്മസ്, പുതുവത്സരാഘോഷകാലത്ത് വർഷങ്ങളായി പൊതുജനങ്ങള്‍ക്ക് സന്ദർശനാനുമതി ഉണ്ടായിരുന്നു. സന്ദർശകരുടെ തിരക്കേറിയതോടെ ശനി, ഞായർ ദിവസങ്ങളിലും സന്ദർശകർക്ക് അണക്കെട്ടില്‍ സന്ദർശനാനുമതി നല്‍കി.

ഇതോടെ ജില്ലാ ആസ്ഥാനത്തേക്ക് വിദേശികള്‍ ഉള്‍പ്പെടെയുള്ള സന്ദർശകരുടെ വലിയ പ്രവാഹമായിരുന്നു. കഴിഞ്ഞവർഷം മലപ്പുറം സ്വദേശിയായ ഒരാള്‍ ചെറുതോണി അണക്കെട്ടില്‍ കടന്ന് സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ച്‌ വിവിധ സ്ഥലങ്ങളില്‍ താഴിട്ടു പൂട്ടുകയും ഷട്ടറിന്‍റെ ഇരുമ്പ് വടത്തില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തു. ഇത് വൻ സുരക്ഷാവീഴ്ചയായി കണക്കാക്കി ഇവിടെ സന്ദർശന വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അണക്കെട്ടിലെ സുരക്ഷാ വിഭാഗത്തിന്‍റെ വീഴ്ചയ്ക്ക് പൊതുജനങ്ങളെ ബലിയാടാക്കുന്ന സമീപനമാണ് പിന്നീടുണ്ടായത്. സുരക്ഷാവീഴ്ചയുടെ പേരില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഡാമിലെ താത്കാലിക ജീവനക്കാർക്കുമെതിരേ ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും അണക്കെട്ടില്‍ അതിക്രമം കാണിച്ച വ്യക്തിയെ കസ്റ്റഡിയിലെടുക്കാൻ പോലീസിനായിട്ടില്ല. ഇയാളെ ക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടും വിദേശത്തുള്ള കുറ്റവാളിയെ സ്ഥലത്തെത്തിച്ച്‌ നടപടിക്ക് വിധേയമാക്കാൻ സാധിക്കാത്തതില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. കൂടാതെ, ഇടുക്കിയിലെ വിനോദസഞ്ചാരത്തെ തകർക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. സംഭവത്തത്തുടർന്ന് അടച്ച അണക്കെട്ടില്‍ സന്ദർശനം അനുവദിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നപ്പോള്‍ കഴിഞ്ഞ ഡിസംബറില്‍ 20 ദിവസത്തെ സന്ദർശനാനുമതി നല്‍കി. ഇതാകട്ടെ കടുത്ത നിയന്ത്രണത്തിലുമായിരുന്നു. ഒരു ദിവസം 500 പേർക്കു മാത്രമായി സന്ദർശകരെ ചുരുക്കുകയും ചെയ്തു. രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും ഇടയിലായി സന്ദർശന സമയം ചുരുക്കി. അതും 150 രൂപ ടിക്കറ്റ് ചാർജ് നല്‍കി ബഗ്ഗി കാറില്‍ മാത്രമാക്കിയും നിജപ്പെടുത്തി. എന്നാല്‍ ഓരോ ദിവസവും ഈ നിയന്ത്രണങ്ങള്‍ അറിയാതെ വിദേശികളും വിവിധ ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരങ്ങളാണ് ഇവിടെ എത്തിയിരുന്നത്. ഭൂരിഭാഗം പേരും സന്ദർശനം നടത്താനാകാതെ മടങ്ങുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് പൊതുജനങ്ങളോടും വ്യാപാര - ടൂറിസം മേഖലയോടും കാണിക്കുന്നത് അധാർമികതയാണെന്ന് ആരോപണവും ഉയരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow