തൊടുപുഴ പുറപ്പുഴയിൽ റിട്ടയേഡ് കോളേജ് അധ്യാപകന്റെ വീട്ടിൽ മോഷണം. 20 പവൻ സ്വർണ്ണം നഷ്ടമായി
പുറപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ താമസക്കാരനും റിട്ടയേഡ് അധ്യാപകനുമായ എം ടി ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ട് 6.30 ഓടെ ജോണും കുടുംബവും നെടിയശാലപള്ളിയിൽ പെരുനാളിന് പോയസമയത്താണ് മോഷണം നടന്നത്. പള്ളിയിൽനിന്ന് തിരികെയെത്തിയപ്പോൾ വീടിന്റെ പുറകിലത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ മോഷ്ടാക്കൾ കവർന്നു. ഡോഗ് സ്ക്വാഡും, ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തൽ. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് കരിങ്കുന്നം പോലീസ് അന്വേഷണം ആരംഭിച്ചു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

