കനകപുഴ എസ് എൻ ഡി പി യോഗം ശാഖാ യോഗത്തിന്റെ കീഴിൽ മാങ്ങാത്തൊട്ടിയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ മാസം നാലാം തിയതി മുതൽ മകര തിരുവോണ ആറാട്ട് മഹോത്സവത്തിന് തുടക്കമാകും

Feb 3, 2024 - 13:53
 0
കനകപുഴ എസ് എൻ ഡി പി യോഗം ശാഖാ യോഗത്തിന്റെ കീഴിൽ മാങ്ങാത്തൊട്ടിയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ മാസം നാലാം തിയതി മുതൽ മകര തിരുവോണ ആറാട്ട്  മഹോത്സവത്തിന് തുടക്കമാകും
This is the title of the web page

കനകപുഴ എസ് എൻ ഡി പി യോഗം ശാഖാ യോഗത്തിന്റെ കീഴിൽ മാങ്ങാത്തൊട്ടിയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ മാസം നാലാം തിയതി മുതൽ മകര തിരുവോണ ആറാട്ട് മഹോത്സവത്തിന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മാങ്ങാത്തൊട്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തി വരാറുള്ള മകര തിരുവോണ ആറാട്ട് മഹോത്സവം ഈ മാസം നാലാം തിയതി മുതൽ ഒൻപതാം തിയതി വരെ നടക്കും. നാലാം തിയതി വൈകിട്ട് ക്ഷേത്രം തന്ത്രി ആലുവാ സൗമിത്രൻ തന്ത്രികളുടെയും മേൽശാന്തി സതീഷ് ശാന്തിയുടെയും അനീഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറുന്നതോടെ മകര തിരുവോണ ആറാട്ട് മഹോത്സവത്തിന് തുടക്കമാകും. ആറ് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ആത്മീയ പ്രഭാഷണം,പള്ളിവേട്ട മഹോത്സവം,താലപ്പൊലി ഘോഷയാത്ര,ഉത്സവ ബലിദർശനം വിവിധ കലാപരിപാടികൾ എന്നിവ നടക്കും. പ്രധാന ദിനമായ ഒൻപതാം തീയതി തിരുആറാട്ട് മഹോത്സവും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ക്ഷേത്രം തന്ത്രി ആലുവാ സൗമിത്രൻ തന്ത്രികളുടെയും മേൽശാന്തി സതീഷ് ശാന്തിയുടെയും അനീഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ നടക്കുന്ന മകര തിരുവോണ ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം ഭാരവാഹികളായ ജെയ്‌മോൻ പി കെ പാറക്കൽ,വൈസ് പ്രസിഡന്റ് ബിജു തേനൂരാൻ,സെക്രട്ടറി സാബു പി കെ എന്നിവർ നേതൃത്വം നൽകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow