മജ്ജയിലും രക്തത്തിലും അർബുദം ബാധിച്ച കാഞ്ചിയാർ സ്വദേശിയായ 10 വയസുകാരൻ്റ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു
മജ്ജയിലും രക്തത്തിലും അർബുദം ബാധിച്ച 10 വയസുകാരൻ്റ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശികളായ ജോബിറ്റ് ശ്രീജ ദമ്പതികളുടെ മകനായ 10 വയസുകാരൻ ജസ്ബിൻ തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിലാണ്. ഇൻഫക്ഷൻ ബാധിച്ച് അത്യാസന്ന നിലയിലായ കുട്ടിയുടെ ജീവൻ നിലനിർത്തണമെങ്കിൽ 45 ലക്ഷം രൂപയോളം വേണം.ചെറുപ്പം മുതൽ തലകറക്കം ഉണ്ടാവുമായിരുന്ന ജസ്ബിൻ 5-ാം ക്ലാസിൽ എത്തിയപ്പോഴാണ് തലകറങ്ങി വീഴാൻ തുടങ്ങിയത്. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ മജ്ജയിലും രക്തത്തിലും അർബുദം സ്ഥിരീകരിച്ചു. തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഒരു മാസം മുമ്പ് മജ്ജയിൽ ഇൻഫക്ഷൻ ഉണ്ടായി. ജീവൻ രക്ഷിക്കാൻ മജ്ജ മാറ്റിവെക്കുകയല്ലാതെ മറ്റ് മാർഗ്ഗം ഇല്ലാതായി. ഇതിന് 45 ലക്ഷം രൂപയോളം ചിലവ് വരും. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് ചികിത്സിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലായിരുന്നു. നാട്ടുകാരുടെയും സുമനസുകളുടെയും സഹായം കൊണ്ടാണ് ചികിത്സ മുന്നോട്ട് പോയത്. കുട്ടിയുടെ ജീവൻ നിർത്താൻ നാടൊന്നാകെ കൈകോർക്കുകയാണ്. ഇതിനായുള്ള ആലോച യോഗം ചേരുകയും ചികിത്സാ സഹായ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു. കമ്മറ്റിയുടെ ചെയർമാനായി കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റെ സുരേഷ് കുഴിക്കാട്ട്, കൺവീനറായി വൈസ് പ്രസിഡൻ്റ് സാലി ജോളി, ട്രഷററായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലഷ്മി രക്ഷാധികാരിയായി കൽതൊട്ടി ഹോളി ഫാമിലി ചർച്ച് വികാരി ഫാ ജിനോ വാഴയിൽ എന്നിവരെ തിരഞ്ഞെടുത്തു. പുതിയതായി ബാങ്ക് അക്കൗണ്ട് തുടങ്ങി ധനസഹായം സ്വീകരിക്കാനാണ് കമ്മറ്റിയുടെ തീരുമാനം. ൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.