ഓടുന്ന ബസ്സിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു
ഓടുന്ന ബസ്സിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കുമളി മുരിക്കടി പൂവത്തുംതൊട്ടിയിൽ സജോ കുര്യാക്കോസ് ആണ് അറസ്റ്റിൽ ആയത്. ഇന്നലെ വൈകിട്ട് 4 മണിക്ക് കുമളിയിൽ നിന്ന് കട്ടപ്പനയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. യുവതി പ്രതികരിച്ചതോടെ ബസ് വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ നിർത്തി പ്രതിയെ കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



