വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയുടെ അടിസ്ഥാന വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഊരു മൂപ്പൻ അജയൻ നിരാഹാര സമരം ആരംഭിച്ചു

Feb 2, 2024 - 17:54
 0
വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയുടെ അടിസ്ഥാന വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഊരു മൂപ്പൻ അജയൻ  നിരാഹാര സമരം ആരംഭിച്ചു
This is the title of the web page

ഊരാളി വിഭാഗത്തിൽ പെടുന്ന 87 കുടുംബങ്ങളിലെ 386 പേർ അധിവസിക്കുന്ന വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനി സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവാസങ്കേതത്തിനുള്ളിലാണ് . പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചും വന്യമൃഗങ്ങളോടു പോരാടിയും 80 വർഷമായി ഇവിടെ ആദിവാസി വിഭാഗങ്ങൾ അധിവസിച്ചു വരുന്നു. വഞ്ചിവയൽ ആദിവാസി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്.മാറി മാറി വരുന്ന ഭരണകർത്താക്കൾ അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് വാഗ്ദാനം മാത്രമാണ് നൽകി വരുന്നത്.വഞ്ചിയിൽ ആദിവാസി കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആദിവാസി ഊരുമൂപ്പൻ സമരം ആരംഭിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുൻപ് ആദിവാസി ഊരുമൂപ്പൻ അജയൻ ഇലക്ട്രിക് ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു.അന്ന് ഇടുക്കി ജില്ലാ സബ് കളക്ടർ അടക്കമുള്ള അധികൃതർ സ്ഥലത്തെത്തുകയും വഞ്ചിവയൽ കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഉറപ്പുനൽകിയതുമാണ്. എന്നാൽ നാളിതുവരെയായിട്ടും ഈ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല.വഞ്ചിയിൽ ആദിവാസി കോളനിയിലേക്കുള്ള നാലു കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമാക്കുക, കോളനിയിലേക്കുള്ള കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, 80 കുടുംബങ്ങൾ അധിവസിക്കുന്ന കോളനിയിൽ മൊബൈൽ റേഞ്ച് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഊരു മൂപ്പൻഅജയൻ വഞ്ചിവയലിൽ കുടിൽ കെട്ടി നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. നിരാഹാരമനുഷ്ടിക്കുന്ന ആദിവാസി ഊരു മൂപ്പന് പിൻതുണ അറിയിച്ച് കോളനി നിവാസികൾ സമര കുടിലിൽ എത്തി.മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് വോട്ട് ചെയ്യുവാൻ മാത്രമാണോ ആദിവാസി വിഭാഗങ്ങൾ ജീവിക്കുന്നത് എന്നും വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ നിരാഹാര സമരത്തിൽ നിന്നും പിന്മാറുകയുള്ളൂ എന്നും ഊരു മൂപ്പൻ അജയൻ പറഞ്ഞു.വഞ്ചി വയൽ ആദിവാസി കോളനിയിലെ87 കുടുംബങ്ങളിൽ നിന്നും 48 കുട്ടികളാണ് വഞ്ചിവയൽ ഗവൺമെൻറ് ട്രൈബൽ സ്കൂളിലും വണ്ടിപ്പെരിയാറിലെ വിവിധ സ്കൂളുകളിലുമാ യിപഠനം നടത്തി വരുന്നത്. ഇവർ സഞ്ചരിക്കുന്ന സ്കൂൾ വാഹനം മൂന്ന് കിലോമീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കുകയാണ് ചെയ്യുന്നത്.ശേഷമുള്ള ഒരു കിലോമീറ്റർ ഉൾ വനത്തിലൂടെ വേണം കുട്ടികൾ നടന്ന് കോളനിയിൽ എത്തുവാൻ. റോഡിൻ്റെ ശോചനീയാവസ്ഥയാണ് ഇതിന് കാരണം. വണ്ടിപ്പെരിയാർ തങ്കമല വഴി കോളനിയിൽ എത്തേണ്ട അവസ്ഥയും സമാനമാണ്.ഒപ്പം കോളനിയിൽ നിവാസികൾക്ക് രോഗമോ അപകടങ്ങളോ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ അടിയന്തരഘട്ടത്തിൽ വള്ളക്കടവ് വഴി ഒരു ജീപ്പ് കോളനിയിൽ എത്തണമെങ്കിൽ 2000 രൂപയാണ് കൂലിയായി നൽകേണ്ടത്.ഇത്കോളനി നിവാസികളെ ഏറെ പ്രതിസന്ധിയിൽ ആക്കുന്നു. ആദിവാസി കോളനിയിലേക്കുള്ള കുടിവെള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.ഇതോടൊപ്പം 87 കുടുംബങ്ങൾ അധിവസിക്കുന്ന കോളനിയിൽ മൊബൈൽ റേഞ്ച് സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഊരു മൂപ്പൻഅജയൻ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow