തോപ്രാംകുടിയിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. അമ്മ ആത്മഹത്യ ചെയ്തു
തോപ്രാംകുടിയിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ ആത്മഹത്യ ചെയ്തു.തോപ്രാംകുടി സ്കൂൾസിറ്റി പുത്തൻപുരയ്ക്കൽ ഡീനു (35) ആണ് കഴിഞ്ഞ രാത്രിയിൽ തൂങ്ങി മരിച്ചത്.ഡീനുവിൻ്റെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയെന്നാണ് സംശയം.ഡീനുവിന്റെ ഭർത്താവ് ജസ്റ്റിൻ നാലു മാസം മുമ്പ് ആത്മഹത്യ ചെയ്തതാണ്.

