ഇടുക്കി മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ ഗുണനിലവാര പരിശോധന ലബോറട്ടറി ആരംഭിച്ചു
ഇടുക്കി മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ ഗുണനിലവാര പരിശോധന ലബോറട്ടറിയുടെ ഉദ്ഘാടനം നടന്നു.നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് കർഷകർക്ക് ഈ ലാബ് വഴി എലക്കായിലെ കീടനാശിനിയുടെ അളവ് പരിശോധിക്കാൻ കഴിയും.സ്പൈസസ് ബോർഡ് അഡീഷണൽ സെക്രട്ടറി അമർദീപ്സിംഗ് ഭാട്ടിയഓൺലൈനിൽ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എ. ബി രമാശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്,സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ, പദ്മശ്രീ ചന്ദ്രശേഖർ സിംഗ് രഘുവൻഷി,സ്പൈസസ് ബോർഡ് അംഗം എസ്.തിരുമുരുകൻ,സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ ഡയറക്ടർ എൽ.ആർ. ആരതി,പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.പി.സെലിനാമ്മ,
സ്പൈസസ് ബോർഡ് ഡയറക്ടർ ധർമ്മേന്ദ്രദാസ്, ഡോ. കെ. ധനപാൽ, എന്നിവർ പ്രസംഗിച്ചു.പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം മേധാവി ഡോ. എം. മുരുകൻ,ഡോ. കെ. ധനപാൽ,ഡോ. പ്രദീപ്കുമാർ എന്നിവർ ക്ലാസ്സ് നയിച്ചു.