കാട്ടു കൊമ്പൻ പടയപ്പയോടുള്ള ആരാധന മൂലം പുതുതായി തുടങ്ങിയ സ്ഥാപനത്തിന് പടയപ്പയുടെ പേരു നൽകി യുവാക്കൾ
മൂന്നാറുകാരുടെ പ്രിയങ്കരനായ കാട്ടു കൊമ്പൻ പടയപ്പ യോടുള്ള ആരാധന മൂലം പുതുതായി തുടങ്ങിയ സ്ഥാപനത്തിന് പടയപ്പയുടെ പേരു നൽകി യുവാക്കൾ. മൂന്നാറിൽ പുതിയതായി പ്രവർത്തനമാരംഭിച്ച സൂപ്പർ മാർക്കറ്റിനാണ് പടയപ്പ സൂപ്പർ മാർക്കറ്റ് എന്നു പേരിട്ടിരിക്കുന്നത്. ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമെങ്കിലും കാട്ടുകൊമ്പൻ പടയപ്പ മൂന്നാറുകാർക്ക് പ്രിയപ്പെട്ടവനാണ്.ഇപ്പോഴിതാ കാട്ടു കൊമ്പൻ പടയപ്പ യോടുള്ള ആരാധന മൂത്ത് പുതുതായി തുടങ്ങിയ സ്ഥാപനത്തിന് പടയപ്പയുടെ പേരു നൽകിയിരിക്കുകയാണ് മൂന്നാറിലെ യുവ സംരംഭകർ. പുതിയതായി പ്രവർത്തനമാരംഭിച്ച സൂപ്പർ മാർക്കറ്റിനാണ് പടയപ്പ സൂപ്പർ മാർക്കറ്റ് എന്നു പേര് നൽകിയിരിക്കുന്നത്. ഇക്കാ നഗർ സ്വദേശി എ.രമേശിന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് കെട്ടിടം.പതിറ്റാണ്ടുകളായി പിതാവ് എ എം സ്‌റ്റോഴ്സ‌് എന്ന പേരിൽ പലചരക്ക് കട നടത്തിവരികയാ യിരുന്നു. അടുത്ത കാലത്ത് രമേശ് കടയുടെ സാരഥ്യം ഏറ്റെടുത്തതോടെ സുഹൃത്തുക്കളായ പ്രദീപ്, വിജയകുമാർ, രമേശ് കുമാർ എന്നിവരെ പങ്കാളികളാക്കി കട പുതുക്കിപ്പണിതു. ഇതോടെയാണ് സുഹൃത്തുക്കൾ നാലുപേരും ചേർന്ന് കടയുടെ പേര് മാറ്റാൻ തീരുമാനിച്ചത്.പുതിയ പേര് കണ്ടെത്തുന്നതിനുള്ള ചർച്ചകൾക്കിടെയാണ് പടയപ്പയുടെ പേര് നൽകാൻ നാലുപേരും ഒറ്റക്കെട്ടായി തീരു മാനിച്ചത്. മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അനേകം വാഹനങ്ങൾക്ക് പടയപ്പ എന്ന പേര് ഉണ്ടെങ്കിലും ഒരു സ്‌ഥാപനത്തിന് ഇതാദ്യമായാണ് ഈ പേര് നൽകിയിരി ക്കുന്നത്. പടയപ്പയുടെ ചിത്രം ഉൾപ്പെടുത്തിയാണ് സ്ഥാപനത്തിന്റെ ബോർഡ് വച്ചതും.