ബ്രദേഴ്‌സ് വോളി ക്ലബ് ഇടുക്കിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി മൂന്നിന് കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ്

Jan 31, 2024 - 19:29
 0
ബ്രദേഴ്‌സ് വോളി ക്ലബ് ഇടുക്കിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി മൂന്നിന് കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ്
This is the title of the web page

ബ്രദേഴ്‌സ് വോളി ക്ലബ് ഇടുക്കിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി മൂന്നിന് കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. വൈകിട്ട് മൂന്നിന് തുടങ്ങുന്ന മത്സരങ്ങള്‍ രാത്രി 11 ഓടെ അവസാനിക്കും. അന്നേ ദിവസം ചേരുന്ന സമ്മേളനത്തില്‍ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്, എം.എല്‍.എമാരായ എം.എം. മണി, വാഴൂര്‍ സോമന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും ട്രോഫിയും നല്‍കും, രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും ട്രോഫിയും സമ്മാനമായി നല്‍കുമെന്ന് സെക്രട്ടറി സുമിത് മാത്യു, ജെയ്ബി ജോസഫ്, ബിബിന്‍ ജോസഫ്, വിജി തോമസ്, അജിത് സുകുമാരന്‍, സച്ചിന്‍ സണ്ണി, സെബാസ്റ്റ്യന്‍ തോമസ്, ജോസ് കവളക്കാട്ട്, ബിബിന്‍ ശൗര്യംകുഴി എന്നിവര്‍ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow