കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു
കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു.തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് വന്നെങ്കിലും ഡ്രൈവർ തിട്ടയിൽ ഇടിച്ചു നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല.



