രാജാക്കാട് പഴയവിടുതി മിൽമാപ്പടി ചെറുപുറം റോഡിൻ്റെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു
രാജാക്കാട് പഞ്ചായത്തിലെ 10,11 വാർഡുകളുടെ അതിർത്തിയിൽ ഉൾപ്പെട്ട റോഡാണ് വർഷങ്ങളായി തകർന്ന് ഗതാഗതയോഗ്യമല്ലാതായി കിടന്നത്. നാട്ടുകാരുടേയും ക്ഷീരസംഘം ഭാരവാഹികളുടെയും നിരവധി അപേക്ഷയെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയത്.നിർമ്മാണം പൂർത്തിയാക്കിയ റോഡിൻ്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി മോഹൻകുമാർ നിർവ്വഹിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് സതി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്, പ്രിൻസ് തോമസ്, സി.ആർ രാജു, മിനി ബേബി,പഴയവിടുതി ക്ഷീരസംഘം പ്രസിഡൻ്റ് ഷാജി റാത്തപ്പിള്ളിൽ,സെക്രട്ടറി അനൂപ് എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.