ഫെബ്രുവരി 16ന് ഭാരത് ബന്ദ്;ഭാരതീയ കിസാൻ യൂണിയൻ

Jan 25, 2024 - 09:57
 0
ഫെബ്രുവരി 16ന് ഭാരത് ബന്ദ്;ഭാരതീയ കിസാൻ യൂണിയൻ
This is the title of the web page

രാജ്യത്ത് കർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) രാകേഷ് ടികായത്ത് അറിയിച്ചു. വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നാണ് കർഷകർ ഉന്നയിക്കുന്ന ​പ്രധാന ആവശ്യങ്ങളിലൊന്ന്.സംയുക്ത കിസാൻ മോർച്ച (എസ്.കെ.ഐം) ബന്ദിനെ പിന്തുണക്കുമെന്ന് ടിക്കായത്ത് പറഞ്ഞു. കർഷകരുടെ വിവിധ കൂട്ടായ്മക​ളെ കൂടാതെ കച്ചവടക്കാർ, ഗതാഗത സംവിധാനങ്ങൾ എന്നിവരോട് ഒരുദിവസം പണിമുടക്കി ബന്ദിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതായും ബി.കെ.യു ദേശീയ വക്താവായ ടികായത്ത് വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow