കരുണാപുരം ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി
കരുണാപുരം ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിലെ ഒരംഗം എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അംഗം ശോഭനാമ്മ ഗോപിനാഥനാണ് അവിശ്വാസത്തെ പിൻതുണച്ചത്. കോൺഗ്രസ് അംഗങ്ങളും - ബി ഡി ജെ എസ് അംഗവും യോഗത്തിന് എത്തിയില്ല. ഇവിടെ എൽഡിഎഫിനും യുഡിഎഫിനും എട്ടു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്.



