കാഞ്ചിയാർ പഞ്ചായത്തിൽ ലോൺ മേള സംഘടിപ്പിച്ചു
കാഞ്ചിയാർ പഞ്ചായത്തിൽ ലോൺ മേള സംഘടിപ്പിച്ചു. കാഞ്ചിയാർ പഞ്ചായത്തും തൊഴിൽ വ്യവസായ വകുപ്പും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. 2022- 2023 വർഷത്തെ പരിപാടികൾക്ക് ശേഷം തുടർ പരിപാടിയായിട്ടാണ് ലോൺ മേള സംഘടിപ്പിച്ചത്. തൊഴിലില്ലായ്മ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ തൊഴിൽ സംരംഭങ്ങൾക്കായി വിവിധ വായ്പകളാണ് ബാങ്കുകൾ വഴി നൽകാൻ സംരംഭകർക്ക് പിന്തുണ നൽകുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി യുവതീ യുവാക്കളാണ് തൊഴിൽ സംരംഭകരായി മാറിയത്.മേളയോടനുബന്ധിച്ച് ലൈസൻസും സബ്സിഡിയും വിതരണം ചെയ്തു. മേളയിൽ ആദ്യം രജിസ്റ്റർ ചെയ്യാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. മേളയിൽ വെച്ച് വായ്പയും സബ്സിഡിയും വിതരണം ചെയ്തു. യോഗം കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോമോൻ തെക്കേൽ , റോയി എവറസ്റ്റ്, സന്ധ്യ ജയൻ ,വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡൻ്റ് ബാബു സ്കറിയ, വ്യവസായ വികസന ഓഫീസർ ജിബിൻ കെ ജോൺ, കേരള ബാങ്ക് ലബ്ബക്കട ബാങ്ക് മാനേജർ സിന്ധു റെജി, വിവേക് പി,ജിറ്റി ജയിംസ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനയോഗത്തിന് ശേഷം സെമിനാറും നടന്നു.