കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ 2024 - 25 വർഷത്തെ വാർഷിക സെമിനാർ നടന്നു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ 2024 - 25 വർഷത്തെ വാർഷിക സെമിനാർ നടന്നു. കഴിഞ്ഞ വർഷത്തെ പദ്ധതിവിഹിതം തന്നെ മുന്നിൽ കണ്ടാണ് ഈ വർഷത്തെയും പദ്ധതികൾ ആവിഷ്കരിക്കുന്നത്. വികസന സെമിനാറിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ടി മനോജ് നിർവ്വഹിച്ചു.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് 2024-25 വാർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചത്. ഗ്രാമസഭകൾക്കും ഗ്രൂപ്പ് ചർച്ചകൾക്കും ശേഷമാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. ബജറ്റ് അവതരണത്തിന് മുമ്പായി 2024-25 വർഷത്തെ കരട് പദ്ധതിരേഖ അംഗീകരിക്കുന്നതിനും കൂട്ടിച്ചേർക്കലുകൾക്കുമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സവിതാ ബിനു കരട് രേഖ അവതരിപ്പിച്ചു. യോഗത്തിൽ വൈസ് പ്രസിഡൻ്റ് കുസുമം സതീഷ് അധ്യക്ഷയായിരുന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് സ്കറിയ കണ്ടമുണ്ട സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി പി ജോൺ , ജലജ വിനോദ്, ലാലിച്ച വള്ളക്കട, അസിസ്റ്റന്റ് ബി ഡി ഒ സജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.