കട്ടപ്പന നഗര സഭയിൽ കോൺഗ്രസിനുള്ളിൽ പടല പിണക്കം. ഡോ.ബി.ആർ. അംബേദ്കറുടെയും അയ്യൻകാളിയുടെയും സ്‌മൃതി മണ്ഡപ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒരു വിഭാഗം വിട്ടു നിന്നു

Jan 20, 2024 - 17:05
Jan 20, 2024 - 17:23
 0
കട്ടപ്പന നഗര സഭയിൽ കോൺഗ്രസിനുള്ളിൽ  പടല പിണക്കം. ഡോ.ബി.ആർ. അംബേദ്കറുടെയും  അയ്യൻകാളിയുടെയും   സ്‌മൃതി മണ്ഡപ ഉദ്ഘാടന ചടങ്ങിൽ  നിന്നും ഒരു വിഭാഗം വിട്ടു നിന്നു
This is the title of the web page

കട്ടപ്പന നഗര സഭയിൽ കോൺഗ്രസിനുള്ളിൽ പടല പിണക്കം.ഭരണഘടന ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെയും നവോത്ഥാന നായകൻ അയ്യൻകാ ളിയുടെയും പ്രതിമകൾ ഉൾക്കൊള്ളുന്ന സ്‌മൃതി മണ്ഡപ ഉദ്ഘാടന ചടങ്ങിൽ നിന്നും കോൺഗ്രസ്സിലെ ഒരു വിഭാഗം വിട്ടു നിന്നതായി ആക്ഷേപം  കോൺഗ്രസ് എ വിഭാഗത്തിലെ പത്തോളം പേരാണ് പരിപാടികളിൽ പങ്കെടുക്കാതെ വിട്ടു നിന്നത്. രാജി നൽകാൻ വൈകിയ ഐ വിഭാഗം ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു എ ഗ്രൂപ്പിന്റെ ബഹിഷ്‌കരണം.

ജില്ലയിലെ ദളിത് വിഭാഗത്തിന്റെ നിരന്തര ആവശ്യമായിരുന്ന ഭരണഘടന ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെയും നവോത്ഥാന നായകൻ അയ്യൻകാ ളിയുടെയും വെങ്കല പ്രതിമകൾ ഉൾകൊള്ളുന്ന സ്‌മൃതി മണ്ഡപ ഉദ്ഘാടന ചടങ്ങിലും ഇവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ദളിത് വിഭാഗം പ്രവർത്തകർ ഈ കാര്യം തുറന്നു പറയുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു.  പരിപാടി ബഹിഷ്‌ക്കരിച്ചത് മഹാൻമാരോടുള്ള അനാദരാവായാണ് കാണുന്നതെന്ന് കോൺഗ്രസ് നേതാവും കൗൺസിലറുമായ പ്രശാന്ത് രാജു പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow