കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജിൽ തുമ്പമൺകീഴുകുഴി സെൻ്റ് ജോൺസ് സ്കൂൾ വിദ്യർഥികൾക്കായി മാർഗനിർദ്ദേശ സെമിനാറും പ്രൊജ ക്റ്റ്‌ എക്സിബിഷനും നടന്നു

Jan 20, 2024 - 12:44
 0
കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനിയറിംഗ്  കോളേജിൽ തുമ്പമൺകീഴുകുഴി സെൻ്റ് ജോൺസ് സ്കൂൾ വിദ്യർഥികൾക്കായി മാർഗനിർദ്ദേശ സെമിനാറും പ്രൊജ ക്റ്റ്‌ എക്സിബിഷനും നടന്നു
This is the title of the web page

കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ മാർഗനിർദ്ദേശ സെമിനാറും പ്രൊജക്റ്റ്‌ എക്സിബിഷനും തുമ്പമൺ കീഴുകുഴി സെന്റ് ജോൺസ് സ്കൂൾ വിദ്യാർത്ഥികൾക്കായാണ് സെമിനാർ സംഘടിപ്പിച്ചത്.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറും പ്രോജക്ടും MBC കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് ഉദ്ഘാടനം ചെയ്തു. കഴിവുകൾ തിരിച്ചറിഞ്ഞ് ഉചിതമായ കോഴ്സുകൾ വിദ്യാർത്ഥികൾ നേരത്തെ തന്നെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ഏലിയാസ് ജാൻസൺ ഉത്ഘാടന ചടങ്ങിൽ അധ്യക്ഷനായിരുന്നു. കോളേജ് പ്ലയിസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ, ലേനു പീറ്റർ, രാജു ടി. എം, വിദ്യാർത്ഥി പ്രതിനിധികളായ ഡാൻ കുരുവിള, ദിയ ആൻ, അനില്ല എന്നിവർ വിവിധ സെഷനുകൾ നയിച്ചു. സെന്റ് ജോൺസ് സ്കൂൾ അധ്യാപകരായ രാജീവ്‌ പി. അർ, ഡാർളി ചെറിയാൻ, ജയലത അർ, പ്രീത പി.കെ, കെ. ബി. തങ്കച്ചൻ, നെജിമി എസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത്.എം. ബി. സി. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഉണ്ടാക്കിയ ഇലക്ട്രിക് വെഹിക്കിൾ, ഫോൾഡബിൾ സ്കൂട്ടർ, റോബോട്ട്, ഫുഡ് ഡെലിവറി ഡ്രോൺ, മിനി ഫ്രിഡ്ജ്, എന്നിവ സ്കൂൾ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിച്ചു.സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സൂസൻ ജോർജ് സെമിനാറിനും പ്രോജക്ട് എക്സിബിഷനും നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow